
കൊല്ലം: കേരള സാഹിത്യ സംഗമ വേദി ജില്ലാ കമ്മിറ്റിയുടെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2ന് കടപ്പാക്കട കാമ്പിശേരി ഹാളിൽ നടക്കും. പ്രസിഡന്റ് സവിത ദാസ് അദ്ധ്യക്ഷയാകും. സംസ്ഥാന പ്രസിഡന്റ് അജികുമാർ നാരായണൻ, സംസ്ഥാന ജനറൽ കൺവീനർ രാജേഷ് ശ്രീധർ, അബ്ദിയ ഷഫീന, സന്തോഷ് കുമാർ, ഗിരീഷ്.ജി മുഖത്തല, ഉഷാകുമാരി, ദീപ രാജപ്പൻ, പ്രവീൺ കേരളപുരം എന്നിവർ സംസാരിക്കും. തുടർന്ന് രാജേഷ് ശ്രീധറിന്റെ കഥയരങ്ങ്, 3.30ന് കവിയരങ്ങ് കവി വേണു പ്ളാങ്കാലിൽ ഉദ്ഘാടനം ചെയ്യും. ഗിരീഷ് മുഖത്തല മോഡറേറ്ററാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |