
കൊല്ലം: കേന്ദ്ര പരോക്ഷ നികുതി-കസ്റ്റംസ് ബോർഡും ജി.എസ്.ടി വകുപ്പും ജൂലായ് 1ന് ജി.എസ്.ടി ദിനമായി ആചരിക്കുന്നു. ജി.എസ്.ടി സംവിധാനം നടപ്പാക്കിയതിന്റെ ഒൻപതാം വാർഷികത്തിതിന്റെ ഭാഗമായി കേന്ദ്ര ജി.എസ്.ടി ആൻഡ് കേന്ദ്ര എക്സൈസ്, കൊല്ലം ഡിവിഷൻ ഓഫീസ് നികുതിദായകർക്കായി മൂന്ന് ദിവസത്തെ ജി.എസ്.ടി സഹായ ക്യാമ്പും ഹെൽപ്പ് ഡെസ്കും സംഘടിപ്പിക്കും. 30 മുതൽ ജൂലായ് 2 വരെ ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെ അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസ്, കേന്ദ്ര ജി.എസ്.ടി ആൻഡ് കേന്ദ്ര എക്സൈസ് കൊല്ലം ഡിവിഷൻ എന്നിവിടങ്ങളിലാണ് ക്യാമ്പ്. ഇ-മെയിൽ (cgst.kollamdivn@gov.in) വഴിയും പ്രശ്‌ന പരിഹാരം ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |