SignIn
Kerala Kaumudi Online
Saturday, 27 June 2026 3.14 AM IST

ചാത്തന്നൂരിൽ രണ്ട് പേർക്ക് ഷിഗെല്ല

കൊല്ലം: ജില്ലയിൽ രണ്ട് പേർക്കുകൂടി​ ഷിഗെല്ല സ്ഥിരീകരിച്ചു. ചാത്തന്നൂർ സ്വദേശികൾക്കാണ് രോഗബാധ. ചാത്തന്നൂരും പരിസര പ്രദേശങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് ഊർജ്ജിതമാക്കിയിട്ടുണ്ട്. ഷിഗെല്ലയ്ക്ക് പുറമെ ജില്ലയിൽ മറ്റ് പകർച്ചവ്യാധികളും റിപ്പോർട്ട് ചെയ്തു. പത്തനാപുരം പട്ടാഴി, വെസ്റ്റ് കല്ലട എന്നിവിടങ്ങളിൽ ഓരോരുത്തർക്ക് വീതം എലിപ്പനിയും ജില്ലയിൽ എട്ട് പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. കൂടാതെ 8 പേർക്ക് ഹെപ്പറ്റൈറ്റിസ്-എ, 29 പേർക്ക് ഇൻഫ്ലുവൻസ, രണ്ട് പേർക്ക് ചിക്കൻപോക്സ് ബാധയും കണ്ടെത്തി.

ജില്ലയിൽ പൊതുവായ പനിബാധിതരുടെ എണ്ണത്തിലും വലിയ വർദ്ധനവുണ്ട്. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച് ഒരു ദിവസം മാത്രം 796 പേരാണ് പനി ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇതിനുപുറമെ 145 പേർക്ക് വയറിളക്ക രോഗങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL