SignIn
Kerala Kaumudi Online
Saturday, 27 June 2026 3.13 AM IST

ചാണ്ടി ഉമ്മൻ രക്ഷാധികാരി

കൊല്ലം: ​ഇലക്ട്രിസിറ്റി പെൻഷണേഴ്സ് വെൽഫെയർ അസോ. രക്ഷാധികാരിയായി ചാണ്ടി ഉമ്മൻ എം.എൽ.എയെ തിരഞ്ഞെടുത്തു.
​ഇലക്ട്രിസിറ്റി ബോർഡിൽ ജനുവരി 2026 മുതലുള്ള കുടിശ്ശി​ക ഡി.എ, ഡി.ആർ അടിയന്തരമായി അനുവദിക്കുക, മുൻകാലത്ത് അനുവദിച്ച ഡിഎ, ഡിആറിന് ഇടതു സർക്കാർ നിഷേധിച്ച കുടിശ്ശിക അനുവദിക്കുക, ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയി​ച്ചു. സംസ്ഥാന പ്രസിഡന്റ് കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായി​. ജനറൽ സെക്രട്ടറി എം. തോമസ്, വർക്കിംഗ് പ്രസിഡന്റ് കെ. ശശിധരൻ നായർ, കെ. ആനന്ദക്കുട്ടൻ നായർ, എൻ. കേശവപെരുമാൾ, ഇ.ജി. രാജൻ, ത്രേസ്യാമ്മ തോമസ്, ആർ.ആർ.എസ്. മണി, യൂസഫ് കുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL