കൊല്ലം: പ്രൊഫ. എസ്.ശിവപ്രസാദിന്റെ 31-ാം ചരമവാർഷിക അനുസ്മരണ യോഗവും അവാർഡ് വിതരണവും ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ 15ന് ഉച്ചയ്ക്ക് 2.30ന് കൊല്ലം ശ്രീനാരായണ പബ്ലിക് സ്‌കൂൾ കുമാരനാശാൻ ഓഡിറ്റോറിയത്തിൽ നടക്കും. ഫൗണ്ടേഷൻ ചെയർമാനായ മേയർ എ.കെ.ഹഫീസ് അദ്ധ്യക്ഷനാകും. സമ്മേളനത്തിൽ അവാർഡ് വിതരണവും അനുമോദനവും മന്ത്രി ബിന്ദുകൃഷ് നിർവഹിക്കും. പ്രൊഫ.ശിവപ്രസാദ് മെമ്മോറിയൽ 'ടോക്ക് ഓൺ എഡ്യുക്കേഷൻ" എന്ന വിഷയത്തിൽ കേരള ടെക്നിക്കൽ യൂണിവേഴ്‌സിറ്റി മുൻ പ്രോ വൈസ് ചാൻസിലർ ഡോ. എസ്. അയൂബ് സംസാരിക്കും.
സിവിൽ സർവീസ് പരീക്ഷയിൽ ഉന്നതവിജയം നേടിയവരെയും ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റിയുടെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും അനുമോദിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |