
അഞ്ചാലുംമൂട്: കൊവിഡ് കാലത്ത് നിറുത്തലാക്കിയ പെരുമൺ-പനയം തെക്കേവീട്ടിൽ മുക്ക് വഴി കൊല്ലത്തേക്കുള്ള ബസ് സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പെരുമൺ ട്രെയിൻ ദുരന്ത അനുസ്മരണ കമ്മിറ്റി മന്ത്രി ബിന്ദുകൃഷ്ണയ്ക്ക് നിവേദനം നൽകി. കമ്മിറ്റി ചെയർമാൻ ഡോ. കെ.വി.ഷാജിയാണ് നിവേദനം നൽകിയത്. പെരിനാട് റെയിൽവേ സ്‌റ്റേഷൻ, മൃഗാശുപത്രി, ആയുർവേദ ആശുപത്രി, പനയം പോസ്‌റ്റ് ഓഫീസ് എന്നിവ സ്‌ഥിതിചെയ്യുന്ന തെക്കേവീട്ടിൽ മുക്ക് വഴി നിലവിൽ കെ.എസ്.ആർ.ടി.സി സർവീസില്ല. അതിനാൽ സർക്കാർ സ്ത്രീകൾക്കായി പ്രഖ്യാപിച്ച സൗജന്യ യാത്ര പ്രദേശത്തെ സ്ത്രീകൾക്ക് ലഭിക്കില്ലെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |