കൊല്ലം: കൊല്ലം - തേനി ദേശീയപാത വികസനത്തിന് കേന്ദ്രസർക്കാർ അംഗീകരിച്ച 1663.15 കോടി രൂപയുടെ വികസന പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ സ്വീകരിക്കേണ്ട നടപടി ത്വരിതപ്പെടുത്താൻ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഉന്നതതല യോഗം വിളിച്ചു ചേർക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി മുഖ്യമന്ത്രിയോടും റോഡ് കടന്നുപോകുന്ന പ്രദേശത്തെ മന്ത്രിമാരായ പി.സി.വിഷ്ണുനാഥിനോടും ബിന്ദുകൃഷ്ണയോടും ആവശ്യപ്പെട്ടു.
യൂട്ടിലിറ്റി മാറ്റി സ്ഥാപിക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ യൂട്ടിലിറ്റി മാറ്റി സ്ഥാപിക്കുന്നതിന്റെ 100 ശതമാനം ചെലവും സംസ്ഥാന സർക്കാർ വഹിക്കുകയോ അല്ലെങ്കിൽ പദ്ധതിയുടെ ജി.എസ്.ടി സംസ്ഥാന വിഹിതം മടക്കി നൽകുകയോ ചെയ്യണമെന്നതാണ് വ്യവസ്ഥ. മറ്റൊരു പ്രധാന വ്യവസ്ഥ പദ്ധതി അനുമതി നൽകി ആറുമാസത്തിനുള്ളിൽ വർക്ക് അവാർഡ് ചെയ്തില്ലെങ്കിൽ അനുമതി അസാധുവാകുമെന്നതാണ്.
കേന്ദ്രസർക്കാർ അനുമതി നൽകിയ സാഹചര്യത്തിൽ സംസ്ഥാനത്തോട് ആവശ്യപ്പെട്ട യൂട്ടിലിറ്റി ഷിഫ്ടിംഗിന്റെ ചെലവോ ജി.എസ്.ടി വിഹിതം മടക്കി നൽകുകയോ ചെയ്യണമെന്ന നിർദ്ദേശത്തിന്മേൽ അടിയന്തരമായി തീരുമാനം കൈക്കൊളണം. കൊല്ലം ഹൈസ്കൂൾ ജംഗ്ഷൻ മുതൽ കടവൂർ വരെയുള്ള റോഡിന്റെ വികസനവും ഏറ്റെടുക്കണമെന്നുള്ള നിരന്തരമായ ആവശ്യത്തെ തുടർന്ന് ഈഭാഗം ഒറ്റത്തവണ വികസിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്ന് ദേശീയപാത മന്ത്രാലയം ഉറപ്പ് നൽകിയിട്ടുണ്ടെന്നും എം.പി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |