
കൊല്ലം: പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന യുദ്ധസമാന സാഹചര്യത്തിൽ ഇന്ത്യയിലേയ്ക്ക് മടങ്ങേണ്ടി വന്ന എൻ.ആർ.ഐ പദവിയുള്ള പൗരന്മാർ 120 ദിവസത്തിൽ കൂടുതൽ തുടർച്ചയായി രാജ്യത്ത് ഉണ്ടാവരുതെന്ന നിബന്ധന പാലിക്കാൻ കഴിയാതെ വരുന്നതുകൊണ്ട് എൻ.ആർ.ഐകൾക്കുള്ള നികുതി ഇളവ് അനുവദിക്കില്ലായെന്ന വ്യവസ്ഥ പുനഃപരിശോധിക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി കേന്ദ്ര ധനകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടു. കൊവിഡ് കാലത്ത് പ്രത്യേക ഇളവ് നൽകിയിരുന്നു. അതിനാൽ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ വ്യവസ്ഥയിൽ ഇളവ് അനുവദിച്ച് നികുതി ഇളവിനുള്ള എൻ.ആർ.ഐ പദവി നിലനിറുത്തണമെന്ന് എം.പി ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |