
കൊല്ലം: സാങ്കേതിക സർവകലാശാലയ്ക്ക് (കെ.ടി.യു) കീഴിലുള്ള എൻജിനിയറിംഗ് കോളേജുകളെ പങ്കെടുപ്പിച്ച് നടത്തുന്ന ജില്ലാതല എഡ്യുക്കേഷൻ കോൺക്ലേവ് 'സോർ -2026' 15ന് യൂനുസ് എൻജിനിയറിംഗ് കോളേജിൽ സംഘടിപ്പിക്കുന്നു. കേരളത്തിലെ എൻജിനിയറിംഗ് കോളേജുകൾ, കോഴ്സുകൾ, ജോലിസാദ്ധ്യതകൾ, വിവിധ കോളേജുകളിലെ അടിസ്ഥാന സൗകര്യങ്ങൾ, ഫാബ് ലാബുകൾ, സ്റ്റാർട്ട് അപ്പ്, ഇൻക്യുബേഷൻ സെന്ററുകൾ, ഇന്നവേഷൻ സെന്ററുകൾ എന്നിവ അടുത്തറിയാനാകുമെന്ന് സർവകലാശാല വൈസ് ചാൻസലർ ഡോ.സിസ തോമസ് പറഞ്ഞു. രാവിലെ 8ന് പരിപാടി ആരംഭിക്കുമെന്ന് കോളേജ് ചെയർമാൻ നൗഷാദ് യൂനുസും പ്രിൻസിപ്പൽ ഡോ.രാഗും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |