
കൊല്ലം: പരിസ്ഥിതി ശാസ്ത്രജ്ഞനും അദ്ധ്യാപകനുമായ ഡോ. സൈനുദീൻ പട്ടാഴിക്ക് ആദ്യമായി അഭിനയിച്ച സ്വച്ഛന്ദമൃത്യു എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സപ്പോർട്ടിംഗ് ആക്ടർക്കുള്ള പൂവച്ചൽ ഖാദർ ഫിലിം അവാർഡ് ലഭിച്ചു. 22ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ അവർഡ് വിതരണം ചെയ്യും. കേരള സർവകലാശാലയിൽ അദ്ധ്യാപകനായി ജോലിചെയ്യുമ്പോൾ സിനിമ സംവിധായകനുമായുള്ള പരിചയമാണ് സിനിമയിലേക്ക് നയിച്ചത്. ഒരു ചെറു ഗ്രഹത്തിന് നാസ പേര് നൽകിയതോടെ പ്രശസ്തനായ ഡോ. സൈനുദീൻ പട്ടാഴി ഇപ്പോൾ സിംഗപ്പൂരിൽ സയന്റിസ്റ്റാണ്. പത്ത് പേറ്റന്റുകൾ കരസ്ഥമാക്കിയിട്ടുള്ള ഇദ്ദേഹം 20 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |