
കൊല്ലം: ജില്ലാ റൈഫിൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ, സംസ്ഥാന റൈഫിൾ അസോസിയേഷന്റെ സഹകരണത്തോടെ ജില്ലാ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് 13, 14 തീയതികളിൽ ആശ്രാമം അന്താരാഷ്ട്ര ഹോക്കി സ്റ്റേഡിയത്തിലെ ഇൻഡോർ ഷൂട്ടിംഗ് റേഞ്ചിൽ നടക്കും. കേരള സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കാനുള്ള ഔദ്യോഗിക ടീം സെലക്ഷൻ കൂടിയായിരിക്കും ഇത്. യോഗ്യത നേടുന്ന ഷൂട്ടർമാർക്ക് സംസ്ഥാന മത്സരങ്ങളിൽ പങ്കെടുക്കാം. കായികതാരങ്ങൾക്ക് ഓൺലൈൻ വഴിയും നേരിട്ട് ഷൂട്ടിംഗ് റേഞ്ചിൽ എത്തിയും രജിസ്ട്രേഷൻ നടത്താം. ഫോൺ: 9446794470, 9496468201.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |