SignIn
Kerala Kaumudi Online
Saturday, 13 June 2026 10.32 PM IST

മെഡിക്കൽ ക്യാമ്പ്

as

കൊല്ലം: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ ചാത്തന്നൂർ ഏരിയ കമ്മിറ്റിയുടെയും നെടുമ്പന ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തി. പുലിയില സംഘം ജംഗ്ഷനിലെ സാംസ്കാരിക നിലയത്തിൽ നടന്ന ക്യാമ്പിൽ ആദ്യം രജിസ്റ്റർ ചെയ്ത 50 പേർക്കാണ് ബോധവത്കരണ ക്ലാസും ഔഷധ കിറ്റുകളും ലഭിച്ചത്. വാർഡ് മെമ്പർ സുമ മോഹൻ ഉദ്ഘാടനം ചെയ്തു. എസ്.അനിൽകുമാർ അദ്ധ്യക്ഷനായി. ഡോ.ലാവണ്യ, ഡോ.ഭാഗ്യലക്ഷ്മി, ഡോ.ദർശൻ ബാബു എന്നിവർ സംസാരിച്ചു. ആശാവർക്കർമാരായ ഉഷാകുമാരി സ്വാഗതവും ശാന്തി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL