SignIn
Kerala Kaumudi Online
Saturday, 13 June 2026 8.44 PM IST

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്: മുഖ്യപ്രതി പിടിയിൽ

sooryakanth

കൊട്ടാരക്കര: വ്യാജ ഓൺലൈൻ ട്രേഡിംഗ് വഴി 1.83 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ. ഹിമാചൽപ്രദേശ് ബാബാനഗർ സ്വദേശി സൂര്യകാന്തിനെയാണ് കൊല്ലം റൂറൽ സൈബർ ക്രൈം സി.ഐ പി.ബി.വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ഹിമാചൽ പ്രദേശിലെത്തിയായിരുന്നു അറസ്റ്റ്. പുത്തൂർ സ്വദേശിയുടെ പണമാണ് തട്ടിയെടുത്തത്. റൂറൽ എസ്.പി വിഷ്ണുപ്രദീപിന് ലഭിച്ച പരാതിയെ തുടർന്ന് ഡിവൈ.എസ്.പി പ്രസാദിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. നഷ്ടപ്പെട്ട തുകയിൽ 16 ലക്ഷം രൂപ പ്രതിയുടെ ബാങ്ക് അക്കൗണ്ടിൽ വന്നിരുന്നു. ഇത് മറ്റ് പല അക്കൗണ്ടുകളിലേക്കും ട്രാൻസ്ഫർ ചെയ്തിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.

ബാബാനഗർ പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളെപ്പറ്റിയും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവർ ഉടൻ പിടിയിലായേക്കും. സൂര്യകാന്തിനെ കോടതി റിമാൻഡ് ചെയ്തു. തുടർ അന്വേഷണം ഊർജ്ജിതപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL