SignIn
Kerala Kaumudi Online
Monday, 25 May 2026 8.35 AM IST

അദ്ധ്യാപക നിയമനം

കൊട്ടാരക്കര. കൊട്ടാരക്കര ബ്ളോക്ക് പഞ്ചായത്ത് നിയന്ത്രണത്തിൽ പട്ടികജാതി വികസന വകുപ്പിന്റെ അധീനതയിലുള്ള എഴുകോൺ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് ട്യൂഷൻ ടീച്ചർമാരുടെ അപേക്ഷ ക്ഷണിച്ചു. ഹൈസ്കൂൾ വിഭാഗം ഗണിതശാസ്ത്രം ,ഇംഗ്ലീഷ്, ഹിന്ദി നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, സോഷ്യൽ ,സയൻസ് വിഷയങ്ങൾ പഠിപ്പിക്കുന്നതിന് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദവും ബി.എഡും ഉള്ളവർക്ക് അപേക്ഷിക്കാം 6000 രൂപയാണ് ഓണറേറിയം. യു.പി വിഭാഗത്തിൽ 5,6,7 ക്ളാസുകളിലെ കുട്ടികൾക്ക് എല്ലാ വിഷയത്തിലും ഓരോ ട്യൂട്ടർ വീതം. ടി​.ടി​.ഇയോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. 4500 രൂപയാണ് ഓണറേറിയം. മുൻ പരിചയുമുള്ളവർക്കും പട്ടികജാതി വിഭാഗക്കാർക്കും മുൻഗണന ലഭിക്കും. താത്പര്യമുള്ളവർ വെള്ള കടലാസിൽ തയ്യാറാക്കിയ അപേക്ഷ യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം 15നു വൈകിട്ട് 5 നു മുമ്പായി കൊട്ടാരക്കര ബ്ളോക്ക് പട്ടികജാതി വികസന ഓഫീസിൽ എത്തി​ക്കണം. ഫോൺ: 8547630030. .

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL