
കൊല്ലം: ഇൻഹേലർ മരുന്നുകൾ പ്രൈസ് കൺട്രോളിൽ ഉൾപ്പെടുത്തി കുറഞ്ഞ വിലയിൽ ലഭ്യമാക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് ചീഫ് കൺസൾട്ടന്റ് ഡോ. കെ.വേണുഗോപാൽ. എത്തിക്സ് ഡോക്ടേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ദ്വിദിന ആസ്തുമാദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വീഡനിൽ നിന്നുള്ള ഡോ. ഹെലൻ റെഡിറ്റ് നയിച്ച വെബിനാറിൽ ഡോ. സന്ദീപ് സാൽവേ പൂന, ഡോ.സൂസൻ വേഷാന മുംബയ് തുടങ്ങിയവർ സംസാരിച്ചു. ഹോട്ടൽ റോയൽ പാർക്കിൽ നടന്ന സമ്മേളനത്തിൽ സെക്രട്ടറി ഡോ. തോമസ് കോശി, ഐ.എം.എ പ്രസിഡന്റ് ഡോ. കെ.കൃഷ്ണകുമാർ, ഡോ. സുരേഷ് രാഘവൻ, ഡോ. ഷാജി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
