SignIn
Kerala Kaumudi Online
Monday, 25 May 2026 7.42 AM IST

ആശ്രാമം മൈതാനത്ത് മാമ്പഴ മേള

mango

കൊല്ലം: എസ്.വി.എ ഈവന്റ്സിന്റെ നേതൃത്വത്തിൽ മാമ്പഴമേള സംഘടിപ്പിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. 8 മുതൽ 17 വരെ കൊല്ലം ആശ്രാമം മൈതാനത്താണ് മാമ്പഴ മേള. കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശുകളിലെ വിവിധ ഇനം മാമ്പഴങ്ങളുടെ പ്രദർശനവും വിപണനവും നടത്തും. കേരള മാംഗോ സിറ്റിയെന്നറിയപ്പെടുന്ന പാലക്കാട് മുതലമടയിലെ പലതരം മാമ്പഴങ്ങളുമുണ്ടാകും. മാമ്പഴങ്ങളുടെ രുചിക്കൂട്ട്, ഓപ്പൺ ബേർഡ്സ് ഷോ എന്നിവയും മേളയുടെ ഭാഗമാണ്. പത്രസമ്മേളനത്തിൽ സംഘാടകരായ സുരേഷ് കുമാർ, വേണുഗോപാൽ, എം.എസ്.അരുൺ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL