SignIn
Kerala Kaumudi Online
Saturday, 13 June 2026 8.59 PM IST

കെ. വെളുത്തമ്പു പത്താം ചരമ വാർഷികം

dcc
ഡി സി സി യിൽ കെ. വെളുത്തമ്പു അനുസ്മരണ പരിപാടിയിൽ പ്രസിഡന്റ് പി. കെ ഫൈസൽ സംസാരിക്കുന്നു

കാസർകോട്: ഡി.സി.സി പ്രസിഡന്റും പ്രമുഖ സഹകാരിയുമായിരുന്ന കെ. വെളുത്തമ്പു കാരുണ്യത്തോടെയും സഹാനുഭൂതിയോടെയും സാധാരണക്കാരോട് ഇടപെട്ട വ്യക്തിത്വമായിരുന്നുവെന്ന് ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ അനുസ്മരിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി ഓഫീസിൽ പുഷ്പാർച്ചനയ്ക്കു ശേഷം നടന്ന അനുസ്മരണ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ഫൈസൽ. കെ.പി.സി.സി ജനറൽ സെക്രട്ടറി ഹക്കീം കുന്നിൽ മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എം.സി പ്രഭാകരൻ സ്വാഗതം പറഞ്ഞു. സേവാദൾ സംസ്ഥാന ചെയർമാൻ രമേശൻ കരുവാച്ചേരി, നേതാക്കളായ ഡോ. കെ.വി ശശിധരൻ, സോമശേഖര ഷേണി, മാമുനി വിജയൻ, കെ.പി പ്രകാശൻ, വി.ആർ വിദ്യാസാഗർ, അഡ്വ. പി.വി സുരേഷ്, കെ. ബലരാമൻ നമ്പ്യാർ, കെ. ഖാലിദ്, കെ. വാരിജാക്ഷൻ, കെ. ലക്ഷ്മണ പ്രഭു, എം. രാജീവൻ നമ്പ്യാർ, കെ.വി ഭക്തവത്സലൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, DCC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL