SignIn
Kerala Kaumudi Online
Saturday, 13 June 2026 9.13 PM IST

ഭാരതീയ വിദ്യാനികേതൻ വിദ്യാഭ്യാസ സമ്മേളനം

bhara
ഭാരതീയ വിദ്യാനികേതൻ കാസർഗോഡ് ജില്ലാ വിദ്യാഭ്യാസ സമ്മേളനം ഡോക്ടർ മോഹൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: ഭാരതീയ വിദ്യാനികേതൻ കാസർഗോഡ് ജില്ലാ വിദ്യാഭ്യാസ സമ്മേളനം ചീമേനി വിവേകാനന്ദ വിദ്യാ മന്ദിരത്തിൽ കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോക്ടർ മോഹൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാനികേതൻ കാസർഗോഡ് ജില്ലാ പ്രസിഡന്റ് ശിവശങ്കരൻ അദ്ധ്യക്ഷത വഹിച്ചു. എൻ.സി.ടി രാജഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. സംഘ ചാലക് കെ. ദാമോദരൻ ആർക്കിടെക്റ്റ്, സംസ്ഥാന സെക്രട്ടറി ആർ. രാധാകൃഷ്ണൻ, വിദ്യാലയ സമിതി പ്രസിഡന്റ് സജീഷ് ചീമേനി, എന്നിവർ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി പി. ഗണേശൻ ഗ്രൂപ്പ് ചർച്ചകൾക്ക് നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി എം. ജയകുമാർ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി അംബിക അരവിന്ദ് നന്ദിയും പറഞ്ഞു. ജില്ലയിലെ 18 വിദ്യാലയങ്ങളിൽ നിന്ന് അദ്ധ്യാപകരും അനദ്ധ്യാപകരും സമിതി പ്രവർത്തകരുമായി മുന്നൂറോളം ആളുകൾ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL