SignIn
Kerala Kaumudi Online
Saturday, 13 June 2026 9.14 PM IST

പി. കുഞ്ഞിക്കണ്ണൻ അനുസ്മരണം

anusm
കെ.എസ്.കെ.ടി.യു സംസ്ഥാന ജോയിന്റ് സെക്രട്ടറി വി. രാജൻ അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: അജാനൂരിലും പരിസരപ്രദേശങ്ങളിലും സി.പി.എം കെട്ടിപ്പടുക്കാൻ നിർണ്ണായക പങ്കുവഹിച്ച മടിയനിലെ പി. കുഞ്ഞിക്കണ്ണന്റെ 16 ചരമവാർഷിക ദിനം സി.പി.എം അജാനൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മടിയനിൽ നടന്നു. കെ.എസ്.കെ.ടി.യു സംസ്ഥാന ജോയിന്റ് സെക്രട്ടറി വി. രാജൻ അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി കെ. രാജ്‌മോഹനൻ, ഏരിയ കമ്മിറ്റി അംഗം എം. പൊക്ലൻ, ശിവജി ബെള്ളിക്കോത്ത്, കോട്ടച്ചേരി കോ- ഓപ്പറേറ്റീവ് ബാങ്ക് വൈസ് പ്രസിഡന്റ്, വി. ഗിനീഷ്, അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി തുളസി, കെ. രാധാകൃഷ്ണൻ, ചെറാക്കോട്ട് കുഞ്ഞിക്കണ്ണൻ, എ.വി പവിത്രൻ, വി. രാജൻ, പി. കൃഷ്ണൻ എന്നിവർ സംസാരിച്ചു. രാവിലെ നടന്ന പ്രഭാത ഭേരിയിൽ ബി. ഗംഗാധരൻ പതാക ഉയർത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, ANUSMARNAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL