SignIn
Kerala Kaumudi Online
Saturday, 13 June 2026 9.14 PM IST

കെ.പി.എസ്.ടി.എ നേതൃത്വ പരിശീലനം

kpsta
കെ.പി.എസ്.ടി.എ നേതൃത്വ പരിശീലന ക്യാമ്പ് സംസ്ഥാന പ്രസിഡന്റ് പി. ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: വിദ്യാഭ്യാസ മേഖലയിൽ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കിയ വികലമായ വിദ്യാഭ്യാസ നയം അവസാനിപ്പിക്കണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി. ശശിധരൻ ആവശ്യപ്പെട്ടു. പടന്നക്കാട് ഗുഡ് ഷെപ്പേഡ് ഓഡിറ്റോറിയത്തിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായ ചോർച്ചയും ശോഷണവും അവസാനിപ്പിച്ച് ഈ രംഗത്തെ ശക്തിപ്പെടുത്തണമെന്ന് ക്യാമ്പ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവാഹക സമിതിയംഗങ്ങളായ പ്രശാന്ത് കാനത്തൂർ, അലോഷ്യസ് ജോർജ്, സ്വപ്‌ന ജോർജ്, ജില്ലാ സെക്രട്ടറി ടി. രാജേഷ് കുമാർ, ജില്ലാ ട്രഷറർ പി. ശ്രീജ, സംസ്ഥാന സമിതിയംഗങ്ങളായ എം.കെ പ്രിയ, സി.എം വർഗീസ്, സംസ്ഥാന കൗൺസിലറായ ആർ.വി പ്രേമാനന്ദൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, KPSTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL