SignIn
Kerala Kaumudi Online
Sunday, 25 October 2026 6.05 AM IST

കൊയോങ്കര ശ്രീ പറ്റുവ പടിഞ്ഞാറ്റയിൽ ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം ഭക്തിനിർഭരമായി അടയാളം കൊടുക്കൽ ചടങ്ങ്

adayalam-

തൃക്കരിപ്പൂർ: കൊയോങ്കര ശ്രീ പറ്റുവ പടിഞ്ഞാറ്റയിൽ ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിന്റെ ഭാഗമായുള്ള അടയാളം കൊടുക്കൽ ചടങ്ങ് ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. ക്ഷേത്രം തന്ത്രി പുതുകുളം ഇല്ലത്ത് കൃഷ്ണ‌ൻ നമ്പൂതിരിയുടെയും, ക്ഷേത്ര ജന്മകണിശൻ സുകേഷ് ജ്യോത്സ്യരുടെയും, വിവിധ ക്ഷേത്ര ആചാര സ്ഥാനികരുടെയും സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്. പ്രധാന ദേവതയായ പടിഞ്ഞാറ്റയിൽ ഭഗവതിയുടെ കോലധാരി തെക്കുംകര കർണ്ണമൂർത്തി, സജേഷ് പണിക്കർ കൊയോങ്കര, കൊയങ്കരക്കാരൻ ജയപ്രകാശ്, അജയൻ ചിത്രം എന്നിവർക്ക് അടയാളം കൊടുത്തു. പെരുങ്കളിയാട്ട ആഘോഷ കമ്മിറ്റി ഭാരവാഹികളായ പി ശശിധരൻ, കെ.രാജൻ, കെശശി, വി.വി ബാബുരാജ്, എം.വി. കുഞ്ഞി കോരൻ, ആർ പ്രദീപ് കുമാർ, കെ പത്മനാഭൻ എന്നിവരും വിവിധ സബ് കമ്മിറ്റി ഭാരവാഹികളും ഭക്തജനങ്ങളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. 2027 മേയ് 6 മുതൽ 14 വരെയാണ് ക്ഷേത്രത്തിലെ പ്രതിഷ്‌ഠാ കലശ പെരുങ്കളിയാട്ടം നിശ്ചയിച്ചിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, PATTUVEETTIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL