
അമ്പലത്തറ: രാജ്യാന്തര ഷൂട്ടിങ്ങ് ചാമ്പ്യൻഷിപ്പിനു അർഹത നേടിയ കുട്ടികളെയും പരിശീലകനെയും അമ്പലത്തറ ഷൂട്ടിംഗ് റേഞ്ചിൽ നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ അനുമോദിച്ചു.ജില്ലാ കളക്ടർ ധന്യ സുരേഷ്, വൈസ് പ്രസിഡന്റ് ജില്ലാ പൊലീസ് മേധാവിയുമായ പി.നിതിൻ രാജ് എന്നിവർ ചേർന്ന് ഉപഹാരം നൽകി . റൈഫിൾ അസോസിയൻ ജില്ല പ്രസിഡന്റ് ധന്യ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പി.വി. രാജേന്ദ്രകുമാർ, എ.കെ.ഫൈസൽ സംസാരിച്ചു. ജില്ലാ സെക്രട്ടറി അഡ്വ.കെ.അബ്ദുൾ നാസർ സ്വാഗതവും എം.ശ്രീകണ്ഠൻ നായർ നന്ദിയും പറഞ്ഞു. ഷൂട്ടിംഗ് റെയ്ഞ്ചും അസോസിയേഷന്റെ പുതിയ കെട്ടിടങ്ങളും ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും സന്ദർശിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |