
പൊയിലൂർ: തൃപ്രങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റായിരുന്ന ടി.പി.രാജുവിന്റെ ഒമ്പതാം ചരമവാർഷികാചരണവും കോൺഗ്രസ് നേതാക്കളായ എ.പി ശശി, ടി.പി ഗോവിന്ദൻ എന്നിവരുടെ അനുസ്മരണവും സംഘടിപ്പിച്ചു. വടക്കേ പൊയിലൂരിൽ നടന്ന അനുസ്മരണ സമ്മേളനം അംഗം വി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.വിപിൻ അദ്ധ്യക്ഷത വഹിച്ചു. ഡി സി.സി ജനറൽ സെക്രട്ടറി കെ.പി സാജു , കെ.പി.രാമചന്ദ്രൻ,കെ.കെ.ദിനേശൻ, എം.കെ.രാജൻ, വി.വി.ഗിരിജകുമാരി, ടി.സായന്ത്, എ വാസു എന്നിവർ പ്രസംഗിച്ചു. രാവിലെ ടി.പി.രാജു സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിൽ ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സന്തോഷ് കണ്ണംവെള്ളി, ഹരിദാസ് മൊകേരി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രേയ ബാലൻ, മെമ്പർ സി.എൻ.പവിത്രൻ, നിഷ നെല്ലാട്ട്, സജീവൻ എടവന,കെ.കെ.വിജേഷ്,തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |