
കാഞ്ഞങ്ങാട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലാ ലീഗൽ സർവീസ് അതോറിറ്റി കാസർകോട് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ,ഹോസ്ദുർഗ് ജനമൈത്രി പൊലീസ് , നെഹ്‌റു കോളേജ് കാഞ്ഞങ്ങാട് നാഷണൽ സർവീസസ് സ്കീം യൂണിറ്റ് സംയുക്ത ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. കാഞ്ഞങ്ങാട് സിവിൽ സ്റ്റേഷൻ പരിസരത്തും പഴയ ബസ്സ്റ്റാൻഡ് പരിസരത്തും വിവിധ തരത്തിലുള്ള ലഹരി വിരുദ്ധ പരിപാടികൾ നടത്തി.ഹോസ്ദുർഗ് ഇൻസ്പെക്ടർ കെ.ദിനേശൻ ലഹരി വിരുദ്ധ സന്ദേശം നൽകി ഉദ്ഘാടനം ചെയ്തു.സി.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. കുട്ടികളും പൊതുജനങ്ങളും ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു.ലഹരിക്കെതിരെഫ്ലാഷ് മോബും അവതരിപ്പിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ കോതോളി സ്വാഗതം പറഞ്ഞു. കെ.പവിത്ര പ്രദീപ് പ്രസംഗിച്ചു.എം.ഹരികൃഷ്ണൻ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |