SignIn
Kerala Kaumudi Online
Sunday, 28 June 2026 3.05 AM IST

സംസ്ഥാന അണ്ടർ 15 ചെസ് ചാമ്പ്യൻഷിപ്പ് തുടങ്ങി

chess

കാഞ്ഞങ്ങാട്: സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ ചെസ്സ് ടെക്‌നിക്കൽ കമ്മിറ്റി, ജില്ലാ ചെസ്സ് അസോസിയേഷൻ, നെഹ്‌റു കോളേജ് എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അണ്ടർ 15 ചെസ്സ് ചാമ്പ്യൻഷിപ്പ് നീലേശ്വരം നഗരസഭാധ്യക്ഷൻ പി.പി.മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ജില്ല ചെസ്സ് അസോസിയേഷൻ പ്രസിഡന്റ്. പി.ശ്രീധരൻ ചൂണ്ടക്കാട് അദ്ധ്യക്ഷത വഹിച്ചു. നെഹ്‌റു ആർട്‌സ് സയൻസ് കോളേജ് പ്രിൻസിപ്പാൾ ഡോ.പി.റീജ വിശിഷ്ഠാതിഥിയായി. ചെസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി വി.എൻ.രാജേഷ് ,അസി.പ്രൊഫസർ എം.കെ.സുധീഷ് എന്നിവർ പ്രസംഗിച്ചു ഓർഗനൈസിംഗ് കമ്മിറ്റി കൺവീനർ സി എം ബൈജു സ്വാഗതം പറഞ്ഞു. ഇന്ന് നടക്കുന്ന മൂന്ന് റൗണ്ട് മത്സരത്തോടെ ചാമ്പ്യൻഷിപ്പ് സമാപിക്കും..

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL