SignIn
Kerala Kaumudi Online
Saturday, 13 June 2026 9.01 PM IST

യാത്രയയപ്പ് നൽകി

yatha
യാത്രയയപ്പ് യോഗം ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നു.

കണ്ണൂർ: കണ്ണൂർ കോ ഓപ്പറേറ്റീവ് അർബൻ ബാങ്കിൽ നിന്ന് 30 വർഷത്തെ സേവനത്തിനു ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന സീനിയർ അക്കൗണ്ടന്റ് ഒ.പി പ്രമോദിനും 15 വർഷത്തെ സേവനത്തിനു ശേഷം വിരുമിക്കുന്ന പി. നാസിലയ്ക്കും ബാങ്ക് ഭരണസമിതിയും ജീവനക്കാരും ചേർന്ന് യാത്രയയപ്പ് നൽകി. താവക്കര ലൂംലേന്റ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. ബാങ്ക് ചെയർമാൻ രാജീവൻ എളയാവൂർ അദ്ധ്യക്ഷത വഹിച്ചു. മേയർ അഡ്വ. പി. ഇന്ദിര, കൗൺസിലർ ലിഷ ദീപക്, ബാങ്ക് എം.ഡി പ്രേമാനന്ദ്, ബാങ്ക് വൈസ് ചെയർമാൻ മുഹമ്മദ് അലി, മുൻ ചെയർമാൻ കെ. പ്രമോദ്, ടി. ജയകൃഷ്ണൻ, കായക്കുൾ രാഹുൽ, സി.ടി ഗിരിജ എന്നിവർ സംസാരിച്ചു. ബാങ്ക് ജനറൽ മാനേജർ പി. രൂപ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി കെ.പി പുഷ്പ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, YATHRAAYAP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL