SignIn
Kerala Kaumudi Online
Saturday, 13 June 2026 9.01 PM IST

കേന്ദ്രമന്ത്രി സുരേഷ് ഗോപി കൊട്ടിയൂരിൽ ദർശനം നടത്തി

suresh
അക്കരെ കൊട്ടിയൂരിൽ ദർശനം നടത്തിയ ശേഷം സുരേഷ് ഗോപിക്ക് എക്സിക്യുട്ടീവ് ഓഫീസർ കെ. ഗോകുൽ കൊട്ടിയൂരിലെ ഓടപ്പൂ സമ്മാനിക്കുന്നു

കൊട്ടിയൂർ: കേന്ദ്ര മന്ത്രി സുരേഷ് ഗോപി കൊട്ടിയൂരിൽ ദർശനം നടത്തി. ഇന്നലെ രാവിലെ ഒമ്പത് മണിയോടെ കൊട്ടിയൂരിലെത്തിയ സുരേഷ് ഗോപിയെ ദേവസ്വം അധികൃതർ സ്വീകരിച്ചു.

കേന്ദ്രമന്ത്രിയായിരുന്ന പ്രമുഖ നേതാവ് കെ.പി. ഉണ്ണികൃഷ്ണന്റെ ഭാര്യ അമൃത ഉണ്ണികൃഷ്ണനും ദർശനത്തിനെത്തിയിരുന്നു. ഭവന സന്ദർശനവേളയിൽ കൊട്ടിയൂരിൽ ദർശനം നടത്താൻ സാധിക്കാത്തതിലുള്ള വിഷമം അമൃത ഉണ്ണികൃഷ്ണൻ സുരേഷ് ഗോപിയെ അറിയിച്ചതിനെത്തുടർന്നാണ് അവരെയും ഒപ്പം കൂട്ടിയത്.

ബി.ജെ.പി നേതാക്കളും ഒപ്പമുണ്ടായിരുന്നു. മിക്ക വർഷങ്ങളിലും വൈശാഖ മഹോത്സവത്തിന് കൊട്ടിയൂർ പെരുമാളെ തൊഴാനെത്താറുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.

അതേസമയം ഇന്നലെയും കൊട്ടിയൂരിൽ വൻ ഭക്തജനത്തിരക്കായിരുന്നു. കർണാടകയിൽ നിന്നുള്ള തീർത്ഥാടകരായിരുന്നു കൂടുതലും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, KOTTIYUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL