SignIn
Kerala Kaumudi Online
Saturday, 13 June 2026 8.46 PM IST

മഴക്കാല പച്ചക്കറി കൃഷിയൊരുക്കി

krishi
കൃഷിഭവൻ ഒരുക്കിയ മഴക്കാല പച്ചക്കറി കൃഷി, നഗരസഭ ചെയർമാൻ അഡ്വ. സരിൻ ശശി ഉദ്ഘാടനം ചെയ്യുന്നു

പയ്യന്നൂർ: നഗരസഭയിലെ മുഴുവൻ ജനങ്ങളെയും സഹകരിപ്പിച്ച് മഴക്കാല പച്ചക്കറി കൃഷി, അടുക്കള തോട്ടം എന്നിവ വ്യാപകമാക്കുക എന്ന ലക്ഷ്യത്തോടെ കൃഷിഭവൻ ഒരുക്കിയ മഴക്കാല പച്ചക്കറി കൃഷി, നഗരസഭ ചെയർമാൻ അഡ്വ. സരിൻ ശശി ഉദ്ഘാടനം ചെയ്തു. ഒരു വാർഡിൽ ഒരാൾ എന്ന നിലയിൽ 46 വാർഡുകളിലും ആദ്യഘട്ടത്തിൽ കൃഷി ആരംഭിക്കുവാനും തുടർന്ന് ജനകീയ സഹകരണത്തോടെ പദ്ധതി വ്യാപിപ്പിക്കുവാനുമാണ് ഉദ്ദേശിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. വൈസ് ചെയർപേഴ്സൺ പി. ശ്യാമള അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എം. രാമകൃഷ്ണൻ, വി.പി. മോഹനൻ, ടി.വി. ഷീബ, കൗൺസിലർമാരായ വി.കെ.പി ഇസ്മായിൽ, ടി.പി ഷെരീഫ്, സി. ചന്ദ്രൻ, എൻ.വി സുമ, കെ.വി നിമ്മ്യ, ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർ എൻ. രാജീവൻ നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, KRISHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL