SignIn
Kerala Kaumudi Online
Saturday, 13 June 2026 9.15 PM IST

ശാന്തി കലാമന്ദിരം അനുമോദനം

santhi

കാഞ്ഞങ്ങാട്: കിഴക്കുംകര ശാന്തികലാ മന്ദിരം പരിധിയിലുള്ള വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ ആദരിച്ചു. കേരള ഫോക് ലോർ അക്കാഡമി വൈസ് ചെയർമാൻ കെ.വി.കുഞ്ഞിരാമൻ അനുമോദന സദസ്സ് ഉദ്ഘാടനം ചെയതു കിഴക്കുംകര പുള്ളിക്കരിങ്കാളിയമ്മ ദേവസ്ഥാനം കുമാരൻ വെളിച്ചപ്പാടൻ വെല്ലൂർ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ കിഴക്കുംകര മുച്ചിലോട്ട് കെ.രേഖ മുഖ്യമന്ത്രി വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം നേടിയ കിഴക്കുംകര കാറ്റാടി വീട്ടിലെ കെ ആദിത്യ എന്നിവരെയാണ്. ആദരിച്ചത്. ശാന്തി കലാമന്ദിരത്തിന്റെ ഉപഹാര വിതരണവും കുഞ്ഞിരാമൻ നിർവഹിച്ചു. കലാമന്ദിരം പ്രസിഡന്റ് എം.കെ.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു അജാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂലക്കണ്ടം പ്രഭാകരൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി എം.വി.രാഘവൻ,ശാന്തി കലാമന്ദിരം ഗ്രന്ഥാലയം സെക്രട്ടറി കെ. വിശ്വനാഥൻ എന്നിവർ സംസാരിച്ചു. കലാമന്ദിരം സെക്രട്ടറി വി.നാരായണൻ സ്വാഗതവും ടി.സുഭാഷ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL