SignIn
Kerala Kaumudi Online
Saturday, 13 June 2026 9.16 PM IST

ഹോമിയോ മെഡിക്കൽ ക്യാമ്പ്

homeo

കാഞ്ഞങ്ങാട്: ആയുഷ്‌ഹോമിയോപ്പതി വകുപ്പ് ,ആയുഷ്മാൻ ഭവ, , ജില്ലാ ഹോമിയോ ആശുപത്രി കാഞ്ഞങ്ങാട് ,ഹോസ്ദുർഗ് ബാർ അസോസിയേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഹൈപ്പർടെൻഷൻ ദിനാചരണത്തിന്റെ ഭാഗമായി സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് സങ്കടിപ്പിച്ചു.ഹോസ്ദുർഗ് അഡീഷണൽ ഡിസ്ട്രിക്റ്റ് ജഡ്ജ് പി.എം.സുരേഷ് ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.പി.നാരായണൻ അദ്ധ്യക്ഷത വഹിച്ചു.ആയുഷ് മാൻ ഭവ ഫോർ കൺവീനർ ഡോ. ഷഫ് ന മൊയ്തു പദ്ധതി വിശദീകരണം നടത്തി.ഡോ.ഇ.കെ.സുനീറ ,ഡോ.ഹർഷ ഹരി,ഡോ.ഷാഹിന സലാം എന്നിവർ ക്യാമ്പിൽ രോഗനിർണ്ണയം നടത്തി. ക്യാമ്പിൽ 25 പേരുടെ കൊളസ്ട്രോൾ 115 പേരുടെ ഷുഗർ,ബി.എം.ഐ,പ്രഷർ എന്നിവ പരിശോധിച്ചു.135 ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു.ബാർ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി അഡ്വ. ഇ.കെ.നസീമ സ്വാഗതവും. അഡ്വ.എൻ.പി.സീമ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL