SignIn
Kerala Kaumudi Online
Monday, 25 May 2026 8.38 AM IST

ബാലസഭ കളിക്കൂട്ടം ക്യാമ്പിന് തുടക്കം

kalikkoottam

കാഞ്ഞങ്ങാട് : കുടുംബശ്രീ ജില്ലാ മിഷൻ കുട്ടികൾക്കായുള്ള കളിക്കൂട്ടം ദ്വിദിന ബാലസഭ ക്യാമ്പ് തുടങ്ങി.നഗരസഭ ചെയർമാൻ വി.വി.രമേശൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ.പുഷ്പലത അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ബാല പാർലിമെന്റിൽ പങ്കടുത്ത ബാലസഭ അംഗം കെ.തേജയെ ആദരിച്ചു.കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ രതീഷ് പിലിക്കോട് മുഖ്യാതിഥിയായി.വൈസ് ചെയർപേഴ്സൺ ലതാ ബാലകൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.പി.ജാഫർ, എം.സുമതി, മഹമൂദ് മുറിയനാവി,ഫൗസിയ ഷെരീഫ്, സി വിജയൻ, കൗൺസിലർ എം.പ്രശാന്ത്എന്നിവർ സംസാരിച്ചു.പി.വി.രത്നാവതി സ്വാഗതവും, കെ ജിജി നന്ദിയും പറഞ്ഞു. എ.വി.സന്തോഷ് കുമാർ, വിജയകുമാർ പനയാൽ, ജിതിൻ കൊടക്കാട്, അനുശ്രീ മുഴക്കോം എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. നഗരസഭ കൗൺസിലർമാർ സി ഡി.എസ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ജില്ലാ മിഷൻ ജീവനക്കാർ തുടങ്ങി നിരവധി ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL