SignIn
Kerala Kaumudi Online
Monday, 25 May 2026 5.58 AM IST

പര്യടനം പൂർത്തിയാക്കി ഗോവിന്ദൻ പള്ളിക്കാപ്പിൽ

pallikkappil

കാഞ്ഞങ്ങാട്: നിയുക്ത കാഞ്ഞങ്ങാട് എം.എൽ.എ അഡ്വ.ഗോവിന്ദൻ പള്ളിക്കാപ്പിൽ മണ്ഡലത്തിലെ വോട്ടർമാരെ നേരിൽ കണ്ട് നന്ദി പറഞ്ഞു. മണ്ഡലത്തിലെ തുടർ വികസന പ്രവർത്തനങ്ങൾക്കായി മുഴുവൻ ആളുകളുടെയും പിന്തുണ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ടാം ദിവസമായ ഇന്നലെ രാവിലെ വെള്ളരിക്കുണ്ടിൽനിന്ന് ആരംഭിച്ച് മാലോം, പാണത്തൂർ,പനത്തടി, കള്ളാർ, പൂടംകല്ല്, അയറോട്ട്, അട്ടേങ്ങാനം, തായ്യന്നൂർ, കാലിച്ചാനടുക്കം, പരപ്പ, കാലിച്ചാമരം,ചോയ്യംങ്കോട്, മൂന്ന് റോഡ്, ചാളക്കടവ് എന്നീ സ്വീകരണങ്ങൾക്ക് ശേഷം അമ്പലത്തുകരയിൽ സമാപിച്ചു.വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ എൽ.ഡി.എഫ് നേതാക്കളായ സി പി.ബാബു, വി.കെ.രാജൻ, കെ.വി.കൃഷ്ണൻ,എം.കുമാരൻ ,എം.രാജൻ, വി.വി.രമേശൻ,ശാലു മാത്യു, പി.ടി. നന്ദകുമാർ,പി.പി.രാജു,പി.ജി.മോഹനൻ, ടി.പി.തമ്പാൻ, രത്നാകരൻ നമ്പ്യാർ, രാഘവൻ കപ്പള്ളി, കെ.നാരായണൻ, സി പ്രഭാകരൻ,ശശീന്ദ്രൻ മടിക്കൈ, ശാർങ്‌ഗധരൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL