
കരിമണ്ണൂർ: പാരിജാതം മ്യൂസിക് അക്കാദമിയുടെ ഒന്നാംവാർഷികവും ഓണാഘോഷവും നടത്തി. ആഘോഷങ്ങളുടെ ഭാഗമായി വിവിധ കായികമത്സരങ്ങളും ഓണസദ്യയും ഒരുക്കി. കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പൊതുസമ്മേളനം ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. പാരിജാതം മ്യൂസിക് അക്കാദമി പ്രസിഡന്റ് പി.കെ. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. കരിമണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൻസ് ജോൺ ഓണസന്ദേശം നൽകി. കരിമണ്ണൂർ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ഷാജൻ ജെയിംസ്, പഞ്ചായത്ത് അംഗങ്ങൾ ആയ ജോസ്മി സോജൻ, എസ്.മനുപ്രസാദ്,സി.ഡി.എസ് പ്രസിഡന്റ് ബിൻസി ജോസഫ് എന്നിവർ ആശംസകൾ നേർന്നു. പാരിജാതം സെക്രട്ടറി ജോർജ്കുട്ടി സെബാസ്റ്റ്യൻ സ്വാഗതവും, ട്രഷറർ എൻ. ലാജി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |