
കൊച്ചി: ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ മത്സ്യമേഖലയെ ശക്തിപ്പെടുത്താൻ കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്നോളജി (സിഫ്റ്റ്) പിന്തുണ നൽകും. സാങ്കേതിക സഹകരണത്തിനായി രണ്ട് ധാരണാപത്രങ്ങൾ ഒപ്പുവച്ചു. ആൻഡമാനിലെ രണ്ട് മത്സ്യോത്പന്നങ്ങൾക്ക് ഭൗമസൂചികാ പദവി (ജി.ഐ ടാഗിംഗ്) ലഭ്യമാക്കുന്നതിനുള്ള സാങ്കേതിക സഹായം നൽകുന്നതാണ് ആദ്യ കരാർ. മത്സ്യബന്ധന ബോട്ടുകളുടെ രൂപകല്പനയ്ക്കാണ് രണ്ടാം കരാർ. 30 ബോട്ടുകളുടെ രൂപകല്പന സിഫ്റ്റ് തയ്യാറാക്കും. സിഫ്റ്റ് ഡയറക്ടർ ഡോ. ജോർജ് നൈനാനും ആൻഡമാൻ നിക്കോബാറിലെ ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ നെസ്നാസ് ഇ.എയും തമ്മിലാണ് ധാരണാപത്രം കൈമാറിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |