SignIn
Kerala Kaumudi Online
Monday, 22 June 2026 4.38 AM IST

രാജ്യസുരക്ഷയെ ബാധിക്കുമെന്ന്

shipyard

കൊ​ച്ചി​:​ ​കൊ​ച്ചി​ൻ​ ​ഷി​പ്പ്‌​യാ​ർ​ഡി​ൽ​ ​നി​ർ​മ്മാ​ണം​ ​ന​ട​ക്കു​ന്ന​ ​ക​പ്പ​ലി​നു​ള്ളി​ൽ​ ​'​ഐ​ ​ലൗ​ ​പാ​കി​സ്ഥാ​ൻ​'​ ​എ​ഴു​ത്ത് ​ക​ണ്ടെ​ത്തി​യ​ ​സം​ഭ​വം​ ​അ​മി​ത​ ​ക​രാ​ർ​വ​ത്ക്ക​ര​ണ​ത്തി​ന്റെ​ ​തി​രി​ച്ച​ടി​യാ​ണെ​ന്ന് ​ബി.​എം.​എ​സ് ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​യും​ ​ഷി​പ്പ്‌​യാ​ർ​ഡ് ​എം​പ്ലോ​യീ​സ് ​സം​ഘ് ​പ്ര​സി​ഡ​ന്റു​മാ​യ​ ​കെ.​വി.​ ​മ​ധു​കു​മാ​ർ​ ​പ​റ​ഞ്ഞു.​ ​യു​ദ്ധ​ക്ക​പ്പ​ലു​ക​ളും​ ​എ​യ​ർ​ക്രാ​ഫ്റ്റ് ​കാ​രി​യ​റു​ക​ളും​ ​ഉ​ൾ​പ്പെ​ടെ​ ​നാ​വി​ക​സേ​ന​യ്ക്ക് ​ആ​വ​ശ്യ​മാ​യ​ ​ക​പ്പ​ലു​ക​ളു​ടെ​ ​നി​ർ​മ്മാ​ണ​വും​ ​അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും​ ​ന​ട​ത്തു​ന്ന​ ​കൊ​ച്ചി​ൻ​ ​ഷി​പ്പ്‌​യാ​ർ​ഡി​ലെ​ ​സു​ര​ക്ഷാ​ ​വീ​ഴ്ച​ ​രാ​ജ്യ​സു​ര​ക്ഷ​യെ​ ​ഗു​രു​ത​ര​മാ​യി​ ​ബാ​ധി​ക്കു​ന്ന​താ​ണ്.​ ​ത​ന്ത്ര​പ്ര​ധാ​ന​ ​ജോ​ലി​ക​ൾ​ ​ന​ട​ക്കു​ന്ന​ ​കൊ​ച്ചി​ൻ​ ​ഷി​പ്പ്‌​യാ​ർ​ഡി​ലെ​ ​അ​മി​ത​ ​ക​രാ​ർ​വ​ത്ക​ര​ണം​ ​അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം​ ​ആ​വ​ശ്യ​പ്പെ​ട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL