SignIn
Kerala Kaumudi Online
Monday, 22 June 2026 4.38 AM IST

പ്രതിരോധ പ്രവർത്തന അവലോകനം

s

തൃപ്പൂണിത്തുറ: ദീപക് ജോയ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തിലെ മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗം താലൂക്ക് ആശുപത്രിയിൽ ചേർന്നു. കൊതുക് നിവാരണ പ്രവർത്തനങ്ങൾ, കുടിവെള്ള സ്രോതസുകളുടെ ക്ലോറിനേഷൻ, ഭക്ഷണശാലകളിലെ പരിശോധനകൾ എന്നിവ ഊർജ്ജിതമാക്കാൻ തീരുമാനിച്ചു. ആശാ പ്രവർത്തകർ, കുടുംബശ്രീ, ഹരിതകർമസേന, റെസിഡന്റ്സ് അസോസിയേഷനുകൾ എന്നിവരുടെ സഹകരണത്തോടെ മഴക്കാലം അവസാനിക്കുന്നതുവരെ ശുചീകരണ-ബോധവത്കരണ ക്യാമ്പയിൻ നടത്താനും വെള്ളക്കെട്ട് ഒഴിവാക്കാൻ കാനകളും ഓടകളും അടിയന്തരമായി വൃത്തിയാക്കാനും യോഗം തീരുമാനിച്ചു. വിവിധ തദ്ദേശസ്ഥാപന അദ്ധ്യക്ഷന്മാരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL