SignIn
Kerala Kaumudi Online
Monday, 22 June 2026 4.38 AM IST

കെ.എം.എയിൽ പ്രഭാഷണം

mka

കൊച്ചി: ഭാവിയിലേക്കുള്ള കാഴ്ചപ്പാട് പ്രത്യാശയോടെയായിരിക്കണമെന്നും വെല്ലുവിളികളിൽ നിന്ന് പുറത്തുകടക്കാൻ കൃത്യമായ ഉത്തരത്തോടൊപ്പം ശരിയായ നേതൃത്വവും ആവശ്യമാണെന്നും ടാറ്റ കൺസൾട്ടൻസി സർവീസസ് കൊച്ചി സെന്റർ ഹെഡ് അരുൺ നാരായണൻ തെക്കേതിൽ പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ ലീഡർ ഇൻസൈറ്റിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നവീകരണത്തിനും പഠനത്തിനും വളർച്ചയ്ക്കും നേതൃത്വം നൽകുകയാണ് ഭാവിയിലെ നേതൃത്വത്തിന്റെ പ്രധാന ദൗത്യം. പുതിയ തലമുറയിൽ സഹാനുഭൂതി വർദ്ധിക്കുന്നതും സുസ്ഥിരഭാവിയെക്കുറിച്ചുള്ള ചിന്തയുണ്ടാവുകയുംചെയ്യുന്നത് സന്തോഷകരമാണെന്ന് അദ്ദേഹം പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് അൽജിയേഴ്‌സ് ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. ഡോ. അനിൽ ജോസഫ് ,​ സെക്രട്ടറി ലേഖ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, KMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL