SignIn
Kerala Kaumudi Online
Thursday, 18 June 2026 3.38 AM IST

സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം

g

കൊച്ചി: ആലുവ ഗവ. പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം. ഡിഗ്രിതല മത്സരപ്പരീക്ഷകൾക്കായുള്ള ആറുമാസം ദൈർഘ്യമുള്ള പരിശീലന ക്ലാസുകളിലേക്കാണ് പ്രവേശനം. എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള ഒ.ബി.സി, ഒ.ഇ.സി വിഭാഗങ്ങളിൽപ്പെട്ടവർക്കായി 30 ശതമാനം സീറ്റുകൾ മാറ്റിവച്ചിട്ടുണ്ട്. സ്റ്റൈപ്പൻഡ് ലഭിക്കും. ജൂലായ് 4ന് വൈകിട്ട് 5ന് മുൻപായി അപേക്ഷിക്കണം.

അപേക്ഷാ ഫോം ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്. വിവരങ്ങൾക്ക്: 04842623304, 6282858374.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL