SignIn
Kerala Kaumudi Online
Friday, 23 October 2026 5.47 AM IST

ധന്വന്തരി മഹായാഗത്തിന് അഴകാകാൻ പൂക്കൾ റെഡി

kjhjkh

മുഹമ്മ: കേരളത്തിൽ ആദ്യമായി വടക്കനാര്യാട് കണക്കൂർ ശ്രീധന്വന്തരിമഹാക്ഷേത്രത്തിൽ 26 മുതൽ നവംബർ 6 വരെ നടക്കുന്ന ധന്വന്തരി മഹാ യാഗത്തിന് മുന്നോടിയായിക്ഷേത്രവും പരിസരവും യാഗസ്ഥലവും അലങ്കരിക്കാനുള്ള പൂക്കൾ വിളവെടുപ്പിന് പാകമായി.ക്ഷേത്രത്തിന് സമീപത്തെ 45 സെന്റ് സ്ഥലത്താണ് ചെണ്ടുമല്ലി പൂക്കൾ കൃഷി ചെയ്തത്. മണ്ണഞ്ചേരി കൃഷി ഭവനിൽ നിന്ന് ലഭിച്ച വിത്തും സഹായങ്ങളും കൊണ്ട് 48 ദിവസം കഴിഞ്ഞപ്പോൾ പൂക്കൾ വിളവെടുപ്പിന് പാകമായി. അമ്പത് ഗ്രാം മുതൽ 100 ഗ്രാം വരെ പൂക്കൾക്ക് തൂക്കമുണ്ട്. യാഗത്തിന് അലങ്കരിക്കാൻ ദിവസം 25000 രൂപയുടെ പൂക്കൾ ആവശ്യമായിവരും. അത് ഇവിടെ തന്നെ വിളവെടുക്കാൻ കഴിയുമെന്നതാണ് കൃഷിക്ക് മേൽ നോട്ടം വഹിക്കുന്ന യജ്ഞ സംഘാടകസമിതി അംഗം കൂടിയായ ചന്ദ്രമോഹനൻ (മണിക്കുട്ടൻ) പറയുന്നത്.

നല്ല വിളവായതുകൊണ്ട് ദിവസം ഒരു ക്വിന്റൽ പൂക്കൾ വരെ ലഭിക്കും. യജ്ഞം കഴിഞ്ഞാലും പൂക്കൾ വിൽക്കാൻ കഴിയും. മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ചെണ്ടുമല്ലി പൂക്കളാണ് തോട്ടത്തിൽ നിറയെ തലയാട്ടി നിൽക്കുന്നത്.

യജ്ഞ ദിവസങ്ങളിൽ അയ്യായിരത്തിനും പതിനായിരത്തിനും ഇടയിലുള്ള ഭക്ത ജനങ്ങൾക്ക് ഭക്ഷണം നൽകേണ്ടി വരും. അതിനുള്ള പച്ചക്കറികളും വിളവെടുപ്പിന് പാകമായിട്ടുണ്ട്. പച്ചക്കറി കൃഷിക്ക് 500 വീട്ടുകാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. തക്കാളി, വെണ്ടയ്ക്ക, പച്ചമുളക്, വഴുതന, പാവൽ, പടവലം തുടങ്ങിയവയാണ് വിളവെടുപ്പിന് പാകമായിട്ടുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL