SignIn
Kerala Kaumudi Online
Friday, 23 October 2026 5.47 AM IST

വ്യാജരേഖ ചമച്ച് ബാങ്കിൽ നിന്ന് 21 കോടി തട്ടിയതായി പരാതി

ചേർത്തല: കുടുംബസ്വത്തിന്റെ വ്യാജരേഖ ചമച്ച് തൃപ്പൂണിത്തുറ കേന്ദ്രമായ ബാങ്കിൽ ഈടായിവച്ച് 21കോടി തട്ടിയതായി പരാതി. തനിക്കും കൂടി അവകാശപ്പെട്ട കുടുംബസ്വത്താണ് പണപ്പെടുത്തി പണംതട്ടിയതെന്ന് കാട്ടി ചേർത്തല കൊച്ചുതയ്യിൽ തോമസ് ജോസഫും കുടുംബവുമാണ് പരാതി നൽകിയത്. മുഖ്യമന്ത്രി,​ ആഭ്യന്തര മന്ത്രി,​ ഡി.ജി.പി, ജില്ലാ പൊലീസ് മേധാവി,​ റവന്യൂഅധികൃതർ

എന്നിവർക്കാണ് പരാതി നൽകിയത്. വസ്തുവിന്റെ അവകാശം സംബന്ധിച്ച് ഹൈക്കോടതിയിൽ നടക്കുന്ന വ്യവഹാരം മറച്ചുവച്ചാണ് വായ്പക്കായി ഭൂമി ഈടുനൽകിയതെന്നും ഇതിനായി റവന്യൂ അധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായും പരാതിയിൽ പറയുന്നുണ്ട്.

വിൽപ്പത്രത്തിലുൾപ്പെടെ തിരുത്തൽ വരുത്തിയാണ് ക്രമക്കേടെന്നും നാളുകളായി പരാതിനൽകിയിട്ടും ഒരു ഭാഗത്തുനിന്നും ഇടപെടലുകൾ ഉണ്ടാകാത്തത് ദുരൂഹമാണെന്നും തോമസ് ജോസഫും ഭാര്യ ജാൻസി തോമസും മാനേജർ ലൂസിയ ശിവദാസനും ആരോപിച്ചു.വസ്തുഈടിൽ എടുത്ത വായ്പ കുടിശികയായതിനെ തുടർന്നു പത്രത്തിലൂടെ ജപ്തി വിവരം അറിഞ്ഞപ്പോൾ മാത്രമാണ് തട്ടിപ്പ് പുറത്തായതെന്നും അവർ പറഞ്ഞു. വിഷയത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL