ആലപ്പുഴ: പരിചയസമ്പന്നരായ ചുണ്ടനുകളുടെ ടെ തട്ടകത്തിൽ പുതുമുഖങ്ങളുടെ കരുത്തുറ്റ വരവറിയിച്ച് അരോമ ചുണ്ടന് നെഹ്റുട്രോഫി കിരീടം. കന്നിയങ്കത്തിനിറങ്ങിയ മൂന്ന് പുതുമുഖ ചുണ്ടന്മാരിൽ അരോമ ജേതാക്കളായപ്പോൾ ആർപ്പൂക്കര ലൂസേഴ്‌സ് ഫൈനലിൽ രണ്ടാം സ്ഥാനത്തെത്തി. നിരണം പുണ്യാളൻ നാലാം സ്ഥാനവും നേടി. മൈക്രോസെക്കൻഡുകളുടെ വ്യത്യാസത്തിലാണ് അരോമ വെള്ളിക്കപ്പിൽ മുത്തമിട്ടത്.
ചമ്പക്കുളം മൂലം ജലോത്സവത്തിലെ കന്നിയങ്ക വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് അരോമ നെഹ്രുട്രോഫിക്കെത്തിയത്. മൂലം ജലോത്സവത്തിന് മുമ്പ് ഏഴുദിവസം മാത്രമായിരുന്നു പരിശീലനം. അതിനിടയിലും കപ്പ് സ്വന്തമാക്കിയ അരോമ പുന്നമടയിലും മികവ് ആവർത്തിച്ചു. അരോമ ബോട്ട് ക്ലബ്ബാണ് തുഴഞ്ഞത്.
ജനകീയ ചുണ്ടന്റെ മികച്ച പോരാട്ടം
'മദ്ധ്യകേരളത്തിന്റെ ജനകീയ ചുണ്ടൻ' എന്ന വിശേഷണവുമായി എത്തിയ ആർപ്പൂക്കരയും കന്നിയങ്കത്തിൽ മികച്ച പ്രകടനം നടത്തി. കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ്ബാണ് തുഴഞ്ഞത്. ലൂസേഴ്‌സ് ഫൈനലിൽ നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടൻ 4.33.994 മിനിറ്റിൽ ഒന്നാമതെത്തിയപ്പോൾ ആർപ്പൂക്കര ചുണ്ടൻ 4.34.524 മിനിറ്റിൽ രണ്ടാമതെത്തി. പരിചയസമ്പന്നരായ ചുണ്ടന്മാർക്കൊപ്പം പിടിച്ചുനിന്നാണ് ആർപ്പൂക്കര കന്നിയങ്കത്തിൽ കരുത്തറിയിച്ചത്.
പുണ്യാളനും മികച്ച പോരാട്ടം
ജൂലായിൽ നീരണിഞ്ഞ നിരണം പുണ്യാളന്റെ കന്നിയങ്കവും നെഹ്രുട്രോഫിയിലായിരുന്നു. ലൂസേഴ്‌സ് ഫൈനലിൽ നാലാം സ്ഥാനത്തെത്തിയ പുണ്യാളനും മികച്ച പോരാട്ടമാണ് കാഴ്ചവച്ചത്. 4.34.200 മിനിറ്റാണ് പുണ്യാളൻ ഫിനിഷ് ചെയ്യാനെടുത്തത്. കുമരകം ടൗൺ ബോട്ട് ക്ലബ്ബാണ് തുഴഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |