
അമ്പലപ്പുഴ: വാഹനപകടത്തിൽ പരിക്കേറ്റ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഗൃഹനാഥന്റെ ജീവൻ രക്ഷിക്കാൻ നാട് ഇന്ന് കൈകോർക്കും. മത്സ്യത്തൊഴിലാളിയായ പുന്നപ്ര തെക്ക് ഒന്നാം വാർഡ് തൈപറമ്പ് വീട്ടിൽ സോമനാണ് (ജോബ് ടി.വി ) കഴിഞ്ഞ 26ന് തുറവൂരിൽ ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റത്.
ഇതിനകം 10 ലക്ഷം രൂപയോളം ചികിത്സക്കു ചെലവായി. ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗം ഐ.സി.യുവിലാണ്. തലയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലം സോമനെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാൻ കഴിയൂവെന്നാണ് ഡോക്ടർമാർ പറയുന്നത്. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും അടങ്ങിയ കുടുബം സോമന്റെ ചെറിയ വരുമാനത്തിലാണ് കഴിഞ്ഞുവന്നിരുന്നത്.
സോമന്റെ ജീവൻ രക്ഷിക്കാനായി പുന്നപ്ര തെക്ക് പഞ്ചായത്തിലെ 1,19 വാർഡുകളും പുന്നപ്ര വടക്ക് പഞ്ചായത്തിലെ 10 വാർഡുകളും കേന്ദ്രീകരിച്ച് ഇത് പൊതു പിരിവ് നടത്തും. പുന്നപ്ര തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എഫ്. തോബിയാസ് ചെർമാനായും കെ.എസ്. ആൻഡ്രൂസ് കറുകപ്പറമ്പിൽ ജനറൽ കൺവീനറും .ഫാദർ ആന്റണി കട്ടിക്കാട് . ഫാ.ക്ലീറ്റസ് കാരക്കാട്, ജില്ലാ പഞ്ചായത്തംഗം ആർ.രാഹുൽ എന്നിവർ രക്ഷാധികാരികളുമായ ചികിത്സാ സഹായ സമിതിയാണ് പിരിവിന് നേതൃത്വം നൽകുക. ബാങ്ക് വിവരങ്ങൾ : ഐ ഒ ബി പുന്നപ്ര,അക്കൗണ്ട് നമ്പർ:1967 01000002744 , ഐ എഫ് എസ് സി : IOBA0001967, ഗൂഗിൾ പേ നമ്പർ: 9048673913
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |