
മുഹമ്മ: സെപ്തംബർ 18, 19, 20 തിയതികളിൽ ആലപ്പുഴയിൽ നടക്കുന്ന കർഷക സംഘം സംസ്ഥാന സമ്മേളന ചിലവിനായുള്ള സാമ്പത്തിക ശേഖരണത്തിന്റെ ഭാഗമായി കർഷക ഭവനങ്ങളിൽ ഹുണ്ടിക സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ആഷാ ഷൈജുവിന് ഹുണ്ടിക നൽകി കർഷകസംഘം ജില്ലാസെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ നിർവഹിച്ചു. ഏരിയ പ്രസിഡന്റ് വി.സലിംകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി വി.ശശീന്ദ്രൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മറ്റിയംഗം അഡ്വ. എം. സന്തോഷ് കുമാർ ജില്ലാ കമ്മറ്റിയംഗം സി.വി. മനോഹരൻ സി.പി. എം ഏരിയാ സെക്രട്ടറി ബി.സലിം. ലോക്കൽ സെക്രട്ടറി കെ. സുരജിത്ത്, പഞ്ചായത്തംഗം എം.കെ. സജി, ഏരിയാ ഭാരവാഹികളായ ജി.മുരളി , ജമീല പുരുഷോത്തമൻ , വി.കെ. പ്രസാദ്, ടി.ജി. ഗോപിനാഥ്, മേഖലാ സെക്രട്ടറി വി. ഷൺമുഖൻ, വി. സുദർശനൻ എന്നിവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |