
അമ്പലപ്പുഴ : പുറക്കാട് പുത്തൻനട ദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം മഹാഗണപതി ഹോമം , കളകാഭിഷേകം , കുങ്കുമാഭിഷേകം , സോപാനം ,പഞ്ചവാദ്യം ,ഭഗവതി സേവ , അന്നദാനം , കഞ്ഞിസദ്യ ,പുഷ്പാലങ്കാരം , പൂമൂടൽ . പുഷ്പാഭിഷേകം , കലാസന്ധ്യ , സാംസ്കാരിക സമ്മേളനവും വിദ്യാഭ്യാസ അവാർഡ് ദാനവും തുടങ്ങിയ ചടങ്ങുകളോടെ ആഘോഷിച്ചു. സാംസ്കാരിക സമ്മേളനവും വിദ്യാഭ്യാസ അവാർഡുദാനവും മോഹനൻ ഭദ്രത ഉദ്ഘാടനം ചെയ്തു . ക്ഷേത്രം പ്രസിഡന്റ് പ്രദീപ് തോപ്പിൽ അദ്ധ്യക്ഷനായി. ആഞ്ജനേയൻ ഇല്ലത്തുപറമ്പ് , രക്ഷാധികാരി ചന്ദ്രശേഖരൻ കൊച്ചുതറ , ജനറൽ കൺവീനർ സുദേവൻ ഗോപാലസദനം , സന്തോഷ്ശാന്തി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |