SignIn
Kerala Kaumudi Online
Sunday, 28 June 2026 3.10 AM IST

ലഹരി വിരുദ്ധ പ്രതിജ്ഞ

s

ആലപ്പുഴ: ലോക ലഹരി വിരുദ്ധ ദിനത്തിൽ ഗാന്ധിയൻ സംഘടനകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ബോധവത്കരണ ക്ലാസ് ഗാന്ധിയൻ ദർശന വേദി ചെയർമാൻ ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. തോട്ടുങ്കൽ ജോർജ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. "ലഹരിയുടെ കാണാപ്പാഠങ്ങൾ" എന്ന വിഷയത്തെ അധികരിച്ച് രാജു പള്ളിപ്പറമ്പിൽ ക്ലാസ് എടുത്തു. മങ്കൊമ്പ് സദാശിവൻ നായർ, കെ. ലാൽജി, ഹക്കീം മുഹമ്മദ് രാജാ, ജോസി ആന്റണി, ബിനു നെടുംപുറം, ഷീല ജഗധരൻ എന്നിവർ സംസാരിച്ചു. കേരള സർവോദയ മണ്ഡലം ആലപ്പുഴ ജില്ല പ്രസിഡന്റ് എം.ഡി. സലീം പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL