SignIn
Kerala Kaumudi Online
Saturday, 13 June 2026 9.23 PM IST

വിദ്യാലയങ്ങളുടെ ഫിറ്റ്നസ് വേഗത്തിലാക്കണം: കളക്ടർ

ആലപ്പുഴ: ജില്ലയിലെ എല്ലാ വിദ്യാലയങ്ങൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉറപ്പാക്കുന്ന നടപടി വേഗത്തിലാക്കാനും സ്കൂൾ തുറക്കൽ മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനും ജില്ലാ കളക്ടർ ഷാജി വി.നായർ നിർദ്ദേശിച്ചു. പുതിയ അദ്ധ്യയന വർഷാരംഭത്തിന് മുന്നോടിയായി ജില്ലയിലെ സ്കൂളുകളുടെ സുരക്ഷയും മുന്നൊരുക്കങ്ങളും വിലയിരുത്തുന്നതിനായി കളക്ടറേറ്റിൽ വിവിധ വകുപ്പുകളുടെ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഇ.എസ്.ശ്രീലത, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എം.റഹിം തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL