SignIn
Kerala Kaumudi Online
Monday, 25 May 2026 8.41 AM IST

സെൻസസ് 2027: പരിശീലനം 18ന്

s

ആലപ്പുഴ: ജൂലായ് ഒന്നു മുതൽ ആരംഭിക്കുന്ന സെൻസസ് 2027ന്റെ ഭാഗമായി ഫീൽഡ് ട്രെയിനർമാരുടെ ജില്ലാതല പരിശീലനം 18ന് ആരംഭിക്കും. ജില്ലാതല പരിശീലനം പൂർത്തിയാക്കിയ ഫീൽഡ് ട്രെയിനർമാരുടെ നേതൃത്വത്തിൽ എന്യൂമറേറ്റർമാർക്കും സൂപ്പർവൈസർമാർക്കും തുടർന്ന് പരിശീലനം നൽകും.

ജില്ലയിൽ സെൻസസുമായി ബന്ധപ്പെട്ട മാപ്പിംഗ് നടപടികൾ പുരോഗമിക്കുകയാണ്. വീടുകൾ, കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ എന്നിവയുടെ സ്ഥാനം ജിയോ-ടാഗ് ചെയ്ത് ഡിജിറ്റൽ മാപ്പിൽ അടയാളപ്പെടുത്തുന്ന സംവിധാനമാണിത്. നഗരസഭകളിൽ മുൻസിപ്പൽ സെക്രട്ടറിയും ഗ്രാമപ്രദേശങ്ങളിൽ തഹസിൽദാറുമാണ് ചാർജ് ഓഫീസർ. ആലപ്പുഴ നഗരസഭയിൽ മാപ്പിംഗ് പൂർത്തിയാക്കിയ ശേഷമുള്ള ഫീൽഡ് വെരിഫിക്കേഷൻ നടപടികൾ പുരോഗമിക്കുന്നു.

2011ന് ശേഷമുള്ള രാജ്യത്തെ സെൻസസ് സമഗ്രമായി രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. ആദ്യഘട്ടം ജൂലായ് ഒന്ന് മുതൽ 30 വരെ നടക്കും. ആദ്യഘട്ട സെൻസസിൽ വീടുകളുടെ പട്ടികപ്പെടുത്തലും വീട് സെൻസസുമാണ് നടക്കുക. അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കുന്ന രണ്ടാം ഘട്ടത്തിൽ ജനസംഖ്യ കണക്കെടുപ്പ് നടത്തും. ആദ്യമായി ഡിജിറ്റൽ ഡാറ്റാ ശേഖരണ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നുവെന്ന പ്രത്യേകതയും 2027 സെൻസസിനുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL