SignIn
Kerala Kaumudi Online
Monday, 25 May 2026 6.01 AM IST

ഹോട്ടലുകളിൽ ഇന്ന് മുതൽ വില കൂടും

ആലപ്പുഴ : പാചകവാതക വിലവ‌‌ർദ്ധനവിനെത്തുടർന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന 24മണിക്കൂർ കടയടപ്പ് സമരം പൂർണം. ജില്ലയിൽ അസോസിയേഷന്റെ കീഴിലുള്ള 1180 ഹോട്ടലുകളും അല്ലാത്തവയുമുൾപ്പടെ 2000ൽ അധികം ഹോട്ടലുകൾ അടച്ചിട്ടു.

പാചകവാതക വില കുത്തനെ കൂട്ടിയതിനെത്തുടർന്ന് പിടിച്ചുനിൽക്കാനാവതെ വന്നതോടെ ഇന്നമുതൽ ഭക്ഷണത്തിന് വില കൂട്ടുമെന്ന് കെ.എച്ച്.ആർ.എ ഭാരവാഹിീൾ പറഞ്ഞു. മൂന്ന് സിലിണ്ടറുകളുള്ള ഒരു ഹോട്ടലിന് അധികമായി 3000 രൂപ ചെലവാകും. 2 മുതൽ 50 രൂപവരെയാണ് വിഭവങ്ങൾക്കുണ്ടാകുന്ന വിലവർദ്ധന .

സമരം അറിയാതെ നഗരത്തിലെത്തിയവർക്ക് കെ.എച്ച്.ആർ.എയുടെ നേതൃത്വത്തിൽ ഉച്ചഭക്ഷണപ്പൊതികൾ വിതരണം ചെയ്തു. ബസ് സ്റ്റാൻഡ്, ബോട്ട് ജെട്ടി എന്നിവിടങ്ങളിലാണ് സൗജന്യമായി ഭക്ഷണപ്പൊതികൾ എത്തിച്ചത്. ഹോട്ടൽ മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും അവ‌ർ താമസിക്കുന്നിടത്ത് ഭക്ഷണം എത്തിച്ചുനൽകി.

സമരം പൂർണം

 കേറ്റേഴ്സ് അസോയിയേഷൻ, ബേക്കേഴ്സ് അസോസിയേഷൻ എന്നിവരുംപിന്തുണയുമായി എത്തി

 കേറ്റേഴ്സ് അസോസിയേഷന്റെ കീഴിലുള്ള ചെറുകിട ബിരിയാണി കടകളും സമരത്തിൽ പങ്കുചേർന്നു

 ചില ബേക്കറികളിൽ ഗ്യാസിൽ പാകം ചെയ്യുന്ന ചായ ഉൾപ്പടെയുള്ളവ ഒഴിവാക്കി കട തുറന്നു

ജില്ലയിലെത്തിയ വിവിധ യാത്രക്കാരും വിനോദ സഞ്ചാരികളും ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടി.

വിലവർദ്ധന 2മുതൽ 50രൂപ വരെ

(ഇനം,പഴയ വില, പുതുക്കിയ വില)

ചായ..................................10,,,,,,,,,,,,,,,,,,,,,,, 12 രൂപ

എണ്ണപ്പലഹാരം..............10-20...................12-25

കറികൾ...........................160 -180................210

ഫ്രൈകൾ...................... 90-180.................. 230-240

ഊണ്...............................70- 130................. 80-160

ബിരിയാണി...................120-140................ 130-180

വില വർദ്ധിപ്പിക്കുന്നതിൽ ഖേദമുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ വില വ‌‌ർദ്ധിപ്പിക്കാതെ മുന്നോട്ടുപോകാൻ സാധിക്കാത്ത അവസ്ഥയാണ്

- നവാസ്, ആലപ്പുഴ സൗത്ത് യൂണിറ്റ് പ്രസിഡന്റ്, കെ.എച്ച്.ആർ.എ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL