SignIn
Kerala Kaumudi Online
Monday, 25 May 2026 4.53 AM IST

നായ്ക്കളുടെ വിഹാര കേന്ദ്രമായി ആലപ്പുഴ റെയിൽവേ സ്റ്റേഷൻ

ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷനിലേക്ക് എത്തുമ്പോൾ ട്രെയിൻ വൈകുമോ എന്ന ആശങ്കയേക്കാൾ നായ കടിക്കുമോ എന്ന ഭയമാണ് യാത്രക്കാരെ അലട്ടുന്നത്. അത്രയധികം തെരുവ് നായ്ക്കളാണ് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ വിലസുന്നത്.

മുമ്പ് വിദേശ വനിതയെ റെയിൽവേ സ്റ്റേഷനിൽ വച്ച് നായ കടിച്ചിരുന്നു. സ്റ്റേഷനിലെ രണ്ട് പ്ലാറ്റ്ഫോമുകളിലും നായ ശല്യം രൂക്ഷമാണ്. പ്ലാറ്റ്ഫോമിലേക്ക് ട്രെയിൻ അടുക്കുമ്പോൾ ഹോൺ മുഴക്കുമ്പോഴാണ് നായ്ക്കൾ പരിഭ്രാന്തരാകുന്നത്. ട്രെയിനിന് പുറകെ നായ്ക്കൾ കുരച്ചുകൊണ്ട് ഓടുന്നതിനാൽ ഈ സമയം ട്രെയിനിൽ നിന്ന് ഇറങ്ങാൻ യാത്രക്കാർ ഭയക്കും. രണ്ടാമത്തെ പ്ലാറ്റ്ഫോമിലെ ലിഫ്റ്ര്, ഒന്നാമത്തെ പ്ലാറ്റ്ഫോമിലെ എസ്കലേറ്റർ എന്നിവിടങ്ങളിലും നായ്ക്കളുടെ ശല്യമുണ്ട്.

ട്രെയിൻ കാത്തിരിക്കാൻ ഭയം

 കുട്ടികളുമായി സ്റ്രേഷനിൽ വരുന്നവർക്കാണ് കൂടുതൽ ആശങ്ക

 രാത്രികാലങ്ങളിൽ സ്റ്റേഷനിൽ ഇരുന്ന് മയങ്ങാനും യാത്രക്കാർക്ക് ഭയമാണ്

 ബാഗുകൾ നായ്ക്കൾ കടിച്ചുകീറുമോ എന്ന പേടിയാണ് പലർക്കും

നായ്ക്കളെക്കൊണ്ട് വലിയ പ്രശ്നമാണ്. വൈകിട്ട് ജോലി കഴിഞ്ഞ് പ്ലാറ്റ്ഫോമിലേക്ക് കയറാൻ ഭയമാണ്. ശാന്തരായിട്ടിരിക്കുന്ന നായ്ക്കൾ പെട്ടന്നാണ് അക്രമാസക്തരാകുന്നത്

- മായ, യാത്രക്കാരി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL