SignIn
Kerala Kaumudi Online
Wednesday, 29 July 2026 12.38 AM IST

ഗ്രോബാഗിലോ ചട്ടിയിലോ വളർത്താം; ചെറിയൊരു തണ്ടിൽ നിന്നുവരെ സമൃദ്ധമായ വിളവ് ലഭിക്കും

mint-
പ്രതീകാത്മക ചിത്രം

നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് പുതിനയില. ദഹനപ്രശ്നങ്ങൾ പരിഹരിക്കാനും വായയിലെ ദുർഗന്ധം അകറ്റാനും വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് ഇത്. പുതിനയിലെ മെന്തോൾ എന്ന ഘടകം ചുമ ഉൾപ്പടെയുള്ള ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. പലരും മാർക്കറ്റിൽ നിന്നാണ് പുതിന വാങ്ങുന്നത്. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്നവയിൽ രാസകീടനാശിനികൾ ചേർന്നതായിരിക്കാം.

വീടുകളിൽ എളുപ്പത്തിൽ പുതിന കൃഷി ചെയ്യാൻ കഴിയും. മുതൽമുടക്ക് ഒന്നുമില്ലാതെ ചെറിയൊരു തണ്ടിൽ നിന്നും വലിയൊരു പുതിനത്തോട്ടം വളർത്തിയെടുക്കാം. കടയിൽ നിന്ന് വാങ്ങുന്ന പുതിനച്ചെടിയിൽ നിന്നും ആരോഗ്യമുള്ള തണ്ടുകൾ തിരഞ്ഞെടുക്കുക. വെള്ളം കെട്ടിക്കിടക്കാത്ത വളമുള്ള മണ്ണാകണം കൃഷിക്കായി ഉപയോഗിക്കേണ്ടത്. പുതിനയുടെ തലപ്പുകൾ ആണ് നട്ടുപിടിപ്പിക്കേണ്ടത്. ഇലകൾ മാറ്റിയശേഷം തണ്ട് നടാം. മണലും ചകിരിച്ചോറും ചാണകപ്പൊടിയും ചേർത്ത് വെള്ളം നനച്ച് കുഴച്ച് മിശ്രിതം തയ്യാറാക്കി അതിൽ നടുന്നതാണ് ഉചിതം.

ഗ്രോബാഗിലോ ചട്ടിയിലോ നടാം. മണ്ണിൽ എപ്പോഴും ആവശ്യത്തിന് ഈർപ്പം ഉണ്ടാകാൻ മിതമായി നനച്ചു കൊടുക്കുക. നേരിട്ടുള്ള കടുത്ത വെയിൽ ഒഴിവാക്കി ഭാഗികമായി വെളിച്ചം കിട്ടുന്ന സ്ഥലത്ത് വയ്ക്കുന്നതാണ് നല്ലത്. മാസത്തിലൊരിക്കൽ വളമായി അല്പം ചാണകപ്പൊടിയോ ജൈവവളമോ നൽകാം. കളകൾ യഥാസമയം നീക്കേണ്ടതാണ്.

ചെടികളിൽ പൂർണവളർച്ചയെത്തിയ ഇലകൾ ഉണ്ടാകാൻ തുടങ്ങുമ്പോൾ വിളവെടുക്കാം. പരമാവധി ഇലകൾ പറിച്ചെടുത്താൽ കൂടുതൽ വിളവുണ്ടാകും. ഇടയ്ക്കിടെ ഇലകൾ പറിച്ചെടുക്കുന്നത് പുതിയ തളിരുകളും കൂടുതൽ വിളവും ലഭിക്കാൻ സഹായിക്കും.

English Summary

Mint leaves provide various health benefits, including aiding digestion and alleviating respiratory problems. Concerns exist regarding chemical pesticides in market-bought mint. The article outlines a simple method for home cultivation, starting with a healthy stem in well-drained soil. Regular watering, partial sunlight, and timely organic fertilization are recommended to ensure an easy, pesticide-free harvest.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MINT CULTIVATION, HOME GARDENING, GROW BAG GARDENING, MINT PLANT CARE, PUDINA KRISHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY